കാസർഗോഡ് ബദിയഡുക്കയിൽ ഓടോറിക്ഷയും സ്‌കൂൾ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 സ്ത്രീകൾ ഉൾപെടെ 5 പേർ മരിച്ചു
ബദിയഡുക്ക: ഓടോറിക്ഷയും സ്‌കൂൾ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ ഉൾപെടെ അഞ്ച് പേർ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.20 മണിയോടെയാണ് ബദിയഡുക്ക പള്ളത്തടുക്കയിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ എ എച് അബ്ദുർ റഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ