കാസർകോട്: കാസർകോട് ബദിയഡുക്ക സ്വദേശിനിയായ പതിനേഴുകാരി ബംഗുളൂരുവിലെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
നെല്ലിക്കട്ട നൊക്രാജെ സാലത്തുക്കയിലെ അബ്ദുൾ മുത്തലിബിന്റെ മകൾ ആയിഷത്ത് സാനിയ ബാനു (17) വാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറിയ മൃതദേഹം നാട്ടിലെത്തിച്ച് എതിർത്തോട് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.ആയിഷത്ത് ഷാനിയ ബാനു കുറച്ചു കാലമായി ബാംഗ്ളൂരിലെ കമലനഗറിലെ ബന്ധുവീട്ടിലായിരുന്നു താമസം. അവിടെ നിന്ന് പഠിക്കുകയായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അടുത്തിടെ നാട്ടിൽ വന്നപ്പോൾ ബാംഗ്ലൂരിലേക്കു പോകുന്നതിൽ വിഷമം പറഞ്ഞിരുന്നതായും പറയുന്നുണ്ട്. പത്താം ക്ലാസ് വരെ ചെർക്ക ള ഗവ.ഹയർ സെക്കന്ററി സ്കൂളിലായിരുന്നു പഠിച്ചത്. പെൺകുട്ടിയുടെ മരണം സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാവ്: ഫൗസിയ : സഹോദരങ്ങൾ: സൽമാൻ ഫാരിസ്: : ഖദീജത്ത് ഇഹ്സാന, ഉമർഹാത്തിം, അഹ്സാബ് സുൽത്താൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ