തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല.
ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള വിവാഹം നടന്നത്. രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മ ആത്മഹത്യ ചെയ്യുന്നത്. സംഭവ സമയത്ത് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചുവെന്ന് വീട്ടുകാർ പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാർ പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് എത്തി. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ