പ്ലസ്ടു വിദ്യാര്‍ഥി ഓടിച്ച കാര്‍ പൊലീസ് പിന്തുടര്‍ന്നു, കാര്‍ തലകീഴായി മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്, പൊലീസിനെതിരേ പരാതിയില്‍ അന്വേഷണം
കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. പേരാല്‍ കണ്ണൂരിലെ മുഹമ്മദ് ഫറാസി (17)നാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച കളത്തൂര്‍ പള്ളത്തിനടുത്താണ് അപകടം ഉണ്ടായത്. പൊലീസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിനു കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ അപകടകരമായ ഡ്രൈവിംഗാണ് കാര്‍ മറിയാന്‍ കാരണമെന്നാണ് പൊലീസിന്റെ നിലപാട്. വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ അപകടം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ