കാസർകോട്: മലബാർ കലാസാംസ്കാരിക വേദി കാസർഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 2023-അവാർഡ് നൈറ്റ് മെഗാ ഷോ പരിപാടി ശ്രദ്ധേയമായി, മൂസ എരിഞ്ഞോളി, ടി.ഉബൈദ്, ജോൺസൺ മാഷ്, എ.വി മുഹമ്മദ്, ഇബ്രാഹിം ബീരിച്ചേരി എന്നിവരുടെ നാമധേയത്താൽ ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം അഷ്റഫ് പയ്യന്നൂർ, ഇസ്മയിൽ തളങ്കര, രതീഷ് കണ്ടെടുക്കം, ആദിൽ അത്തു, യൂസഫ് മേൽപ്പറമ്പ എന്നിവർക്ക് വിതരണം ചെയ്തു. സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് കഴിവ് തെളിയിച്ച ഷാഫി നാലപ്പാട്, അസ്ലം മുനമ്പം, ശരീഫ് കാപ്പിൽ, സലീം ചൗക്കി, എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
പരിപാടി തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ നായിക അനഘ നാരായണൻ ഉദ്ഘാടനം ചെയ്തു, സംഘാടകസമിതി വർക്കിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബായ്ക്കര അധ്യക്ഷനായി, ഫിറോസ് പടിഞ്ഞാർ സ്വാഗതം ആശംസിച്ചു,
നഗരസഭ കൗൺസിലർ സിദ്ധീഖ് ചക്കര, വിവിധ സംഘടന ഭാരവാഹികളായ മുഹമ്മദ് കോളിയടുക്കം, സ്കാനിയ ബെദിര, ഫാറൂഖ് ഖാസിമി, സമീർ, സുബൈർ, മൂസ ബാസിത്, സുബൈർ പുലിക്കുന്ന്, എൻ എ മുഹമ്മദ് സംഘാടകസമിതി ഭാരവാഹികളായ ഷബീർ ഉറുമി, റിയാസ് നായ്മാർമൂല, പ്രസീത പനയാൽ, ജാഫർ പേരാൽ, ഹനീഫ് കടപ്പുറം, ഹമീദ് മുണ്ടോൾ, മസൂദ് ബോവിക്കാനം, ഷമീമ, അമീർ പോപ്പി,ബഷീർ തളങ്കര, എന്നിവർ സംസാരിച്ചു.
സുരേഷ്കുമാർ കരിച്ചേരി, സുബൈദ, ഹനീഫ് ചിത്താരി, സിദ്ദീഖ് മഞ്ചേശ്വരം, രവി പനയാൽ, സക്കീന, സുരേഷ് പനയാല്‍, ജയനി, ശ്രുതി, രാജു, ഉസ്മാൻ ആലൂർ, ഹസ്സൻ, ഷംസു പുള്ളി എന്നിവർ നേതൃത്വം നൽകി ട്രഷറർ നാസർ മുനമ്പം നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ