ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ പി.എ അന്തരിച്ചു

 


കാസർകോട്: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ അഡീഷണൽ പി.എ മനു ടി (32) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. മനുവിന്‍റെ വിയോഗ വാർത്ത എൻ.എ നെല്ലിക്കുന്ന് എം.എൽ.എ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. തന്‍റെ അഡീഷണൽ പി.എ ആയിരുന്ന മനുവിന്‍റെ വിയോഗം താങ്ങാൻ കഴിയുന്നതിനപ്പുറം ആണെന്നാണ് നെല്ലിക്കുന്ന് ഫേസ് ബുക്കിൽ കുറിച്ചത്.


എം.എൽ.എയുടെ ഫോസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം വായിക്കാം.


 10 വർഷത്തോളമായി എന്റെ അഡീഷണൽ പി.എ ആയി തുടരുന്ന മനു ടി ഓർമ്മയായി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ 32-കാരനായ ഈ ചെറുപ്പക്കാരൻ സൽസ്വഭാവിയും സൗമ്യനുമായിരുന്നു. കാസർകോടിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന എന്റെ മണ്ഡലത്തിലെയും മറ്റു മണ്ഡലങ്ങളിലെയും ആളുകൾക്ക് ഒരു വ്യത്യാസവുമില്ലാതെ ആവശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിൽ മനു കാണിച്ച താത്പര്യം എടുത്തു പറയേണ്ടതാണ്. തിരുവനന്തപുരമായി ബന്ധപ്പെടുന്ന കാസർകോട്ടെ എല്ലാ പൊതുപ്രവർത്തകർക്കും മനുവിനെ അറിയാം. അവർ എന്ത് ആവശ്യപ്പെട്ടാലും ഈ ചെറുപ്പക്കാരന് No പറയാൻ അറിയുമായിരുന്നില്ല. എല്ലാവരെയും ഏത് നേരത്തും സഹായിക്കുമായിരുന്നു. മനു എന്റെ അഡിഷണൽ പി.എ ആയിരുന്നുവെങ്കിലും എല്ലാ എം.എൽ.എമാർക്കും അവനെ ഏറെ ഇഷ്ടമായിരുന്നു. ചില മന്ത്രിമാർ പോലും മനുവിനെ വളരെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ചില മന്ത്രിമാരെ ആവശ്യങ്ങൾക്കായി സമീപിക്കുമ്പോൾ എന്നോട് അവർ പറയാറുള്ളത് ഞാൻ വരേണ്ടതില്ലായിരുന്നു, നമ്മുടെ പയ്യനെ അയച്ചാൽ മതിയായിരുന്നു എന്നാണ്. ഏൽപ്പിച്ച ഏത് ജോലിയും ഇത്രമാത്രം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും ചെയ്യുന്ന മനുവിനെ പോലെയുള്ള ചെറുപ്പക്കാരനെ അപൂർവ്വമായിട്ടെ കാണാൻ സാധിക്കുകയുള്ളൂ. ഞാൻ തിരുവനന്തപുരം പോകുമ്പോൾ രാവിലെ ആറുമണിക്ക് വണ്ടിയുമായി റെയിൽവേ സ്റ്റേഷനിൽ എത്തുകയും, എല്ലാ ജോലിയും തീർത്ത് രാത്രി വളരെ വൈകിയേ മനു വീട്ടിലേക്ക് പോവുകയുള്ളൂ. ഈ നഷ്ടവും ദുഃഖവും എനിക്ക് താങ്ങാവുന്നതിൽ ഏറെയാണ്. കൂടുതൽ എന്തെങ്കിലും എഴുതാൻ ഞാനിപ്പോൾ അശക്തനാണ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കോളിയടുക്കത്തെ യുവാവ് മരണപ്പെട്ടു

  കാസറകോട്: കോളിയടുക്കം താമസിക്കുന്ന റിയാസ് 36 എന്ന ചെറുപ്പക്കാരൻ അർദ്ധ രാത്രി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു,ഇദ്ദേഹം ദീർഘകാല ചികിത്സയിലായിരുന്നു. ഭാര്യ: സീനത്, മക്കൾ: ബാദുഷ, ശിഫ, റിസ്വാന, മാതാപിതാക്കൾ അബൂബക്കർ, സക്കീന.  മൂടമ്പയിൽ ജുമാ മസ്ജിദിൽ കബറടക്കം