കുമ്പള:
നാടിന്റെയും നാട്ടുകാരുടേയുമൊക്കെ പ്രാർത്ഥനകൾ വിഫലമാക്കി ഫർഹാസ് മരണപ്പെട്ടു
മൂന്ന് ദിവസം മുൻപ് പോലീസ് പിന്തുടരുന്നതിനിടെ കാർ അപകടത്തിൽ പെട്ട് മംഗലാപുരത്തെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പേരാൽ കണ്ണൂരിലെ പരേതനായ അബ്ദുല്ലയുടെ മകനും അംഗഡിമുഗർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയുമായ ഫർഹാസ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്
വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് സിപിഎമ്മും ലീഗും നേരത്തെ ആവശ്യപ്പെട്ടിരുന്നു
സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ കേസെടുക്കണം:യൂത്ത് കോൺഗ്രസ്
മഞ്ചേശ്വരം: വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായ പോലീസുകാർക്കെതിരെ സമഗ്രാന്വേഷണം ഉടൻ നടത്തി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർഥികൾ സഞ്ചരിച്ച കാർ അകാരണമായി പിന്തുടർന്നതാണ് അപകടത്തിന് കാരണമായത് .
കണ്ണൂർ കുന്നിൽ സ്വദേശി പരേതനായ അബ്ദുല്ലയുടെ മകൻ പുത്തിഗെ അംഗടിമൊഗർ സ്‌കൂളിലെ +2 വിദ്യാർത്ഥി ഫർഹാസിന്റെ (17) മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടികൈക്കൊള്ളണമെന്നാണ് ആവശ്യം.
പോലിസിനെ സസ്പെൻ്റ് ചെയ്യണം
-യൂനുസ് തളങ്കര
പൊലീസ് പിന്തുടർന്നു കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഓഫീസറെ സസ്പെന്റ് ചെയ്യണമെന്ന് പിഡിപി കാസറഗോഡ് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര അവശ്യപ്പെട്ടു.
ഇത്തരം കുറ്റങ്ങൾ മന: പുർവ്വം ഉണ്ടാക്കുന്നതാണ്.
കാർ ഉടമയെ കസ്റ്റഡിയിൽ എടുക്കുവാൻ എത്രയോ മാർഗങ്ങൾ ഉണ്ടായിട്ടും
പൊലീസ് പിന്തുടർന്ന് കാരണം മാണ്
കാർ മറിഞ്ഞത്. പോലീസ് പെറ്റിയടിച്ചാൽ തീരാവുന്ന ഈ വിഷയം ഇത്രയധികം വഷളാക്കിയത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി. ഓഫീസ് മാർച്ച് അടക്കമുള്ള സമരത്തിന് പി.ഡി.പി തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ