നെല്ലിക്കുന്ന് വീട്ടുകാർ വിവാഹത്തിന് പോയ സമയത്ത് പുത്തൻ വീടിന് തീപിടിച്ചു ; ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് വീട്ടുകാർ വിവാഹത്തിന് പോയ സമയത്ത് പുത്തൻ വീടിന് തീപിടിച്ചു .ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു. നെല്ലിക്കുന്ന് സ്കൂളിന് സമീപത്തെ ശിഹാബ് എന്നയാളുടെ കോൺക്രീറ്റ് വീടിനാണ് തീപിടിച്ചത്. വീട്ടിൽ നിന്നും തീയും പുകയും വരുന്നത് കണ്ട സമീപവാസികളാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചത്. തുടർന്ന് മൂന്നു യൂണിറ്റ് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർനാണ് തീ അണച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 മണിയോടെയാണ് സംഭവം. വീടിന്റെ താഴത്തെനിഴയിലെ കിടപ്പുമുറിയിലാണ് തീപിടുത്തം ഉണ്ടായത്. വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നാണ് ഫയർഫോഴ്സ് വെള്ളം ചീറ്റി തീയണച്ചത്. വീടിന്റെ ഇന്റീരിയർ,ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെ നശിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീടിനകത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ