മംഗളൂരു: ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് സ്വകാര്യ ബസ് കണ്ടക്ടര്‍ മരിച്ചു. സൂറത്ത്കല്‍ തടമ്പയല്‍ സ്വദേശി ഗുരു (23) ആണ് മരിച്ചത്. മംഗളാദേവിയില്‍ നിന്ന് കാട്ടിപ്പള്ളയിലേക്കുള്ള റൂട്ട് നമ്പര്‍ 15 ബസിലെ കണ്ടക്ടറായിരുന്നു. ബുധനാഴ്ച രാവിലെ നന്തൂര്‍ സര്‍ക്കിളില്‍ ബസ് എത്തിയപ്പോഴാണ് അപകടം. ബസിന്റെ വാതില്‍ പടിയില്‍ നില്‍ക്കുകയായിരുന്ന ഗുരു അബദ്ധത്തില്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തെറിച്ചുവീഴുന്ന ദൃശ്യം പിറകെ വന്ന കാറിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ