കണ്ണൂർ : കണ്ണൂർ വിമാനതാവളത്തിൽ വൻ സ്വർണ്ണവേട്ട.ഒരു കിലോയിൽ അധികം സ്വർണ്ണവുമായി കാസർകോട് സ്വദേശി എയർ കസ്റ്റംസിന്‍റെ പിടിയിലായി. വിദേശത്ത് നിന്ന് എത്തിയ കാസർകോട് സ്വദേശി ഷഫീക്കിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.1041 ഗ്രാം സ്വർണ്ണമാണ് ഷഫീക്കിൽ നിന്നും പിടികൂടിയത്. ക്യാപ്സ്യൂളുകളിലായി ദേശത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് എയർ കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണത്തിന് 62 ലക്ഷം രൂപ വില മതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ഷഫീക്കിനെ എയർ പോർട്ട് പൊലീസിന് കൈമാറി.ഓണകാലത്ത് നാട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തിൽ സ്വർണ്ണക്കടത്ത് കൂടാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്. പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ