തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. 3,30,468 പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി 2,57,223 പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. റേഷൻ കട പകൽ മുഴുവൻ തുറന്ന് പ്രവർത്തിക്കും. വൈകിട്ടോടെ മുഴുവൻ പേർക്കും കിറ്റുകൾ ലഭിക്കുന്ന രീതിയിലുള്ള സജീകരണങ്ങളൊരുക്കിയതായി അധികൃതർ അറിയിച്ചു.
ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ-പോസ് പണിമുടക്കി; സ്പെഷ്യൽ അരിയും കിറ്റ് വിതരണവും ആശങ്കയില്‍
ഓണം കണക്കിലെടുത്ത് റേഷൻ കടകൾ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായെന്നാണ് സർക്കാർ അറിയിപ്പ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ