വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം 9 പേർ മരിച്ചു; ജീപ്പിലുണ്ടായിരുന്നത് തോട്ടം തൊഴിലാളികൾ
മാനന്തവാടി : വയനാട് മാനന്തവാടിക്കടുത്ത തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. 2 പേരുടെ നില ഗുരുതരമാണ്. 12 പേരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. തലപ്പുഴക്കടുത്ത തവിഞ്ഞാൽ കണ്ണോത്ത്മലയിൽ. തേയില തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനുണ്ട്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. തോട്ടത്തിൽ തേയില നുള്ളുന്ന ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ 30 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങളും മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.4 മണിയോടെയാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്.മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ