തിരുവനന്തപുരം: കെ എസ് ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും. തൊഴിലാളി സംഘടനാ നേതാക്കള്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവന്‍സും കൂടി നല്‍കും. ഇതോടെ 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂനിയനുകള്‍ പിന്‍വലിച്ചിട്ടുണ്ട്.
താത്കാലിക ജീവനക്കാര്‍ക്കും സ്വിഫ്റ്റിലെ കരാര്‍ ജീവനക്കാര്‍ക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നല്‍കാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നല്‍കുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയന്‍ നേതാക്കള്‍ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ