ബോവിക്കാനം: ഇരിയണ്ണി വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് രജത ഭവന പദ്ധതി വഴിനൽകുന്ന വീടിന് ബോവിക്കാനം ലയൺസ് ക്ലബ്ബ് വാതിലുകൾ നൽകി.
ബോവിക്കാനത്തുവെച്ച് നടത്തിയ ചടങ്ങിൽ ലയൺ പ്രസിഡൻ്റ് ബി.അഷ്റഫ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജീവൻ മാടപറമ്പത്തിന് നൽകി.
ലയൺ വൈസ് പ്രസിഡൻ്റ് മസൂദ് ബോവിക്കാനം അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി വി.എം. കൃഷ്ണ പ്രസാദ്,ട്രഷറർ പി എം അബ്ദുൾറഹിമാൻ, വൈസ് പ്രസിഡൻ്റ് കുമാരൻ ബി.സി. പി.ആർ.ഒ സുരേഷ്കുമാർ കെ,അംഗങ്ങളായ അബ്ദുൾ ഹാരിസ്,റിയാസ് ബി.കെ,അബ്ദുൾ റഹിമാൻ കെ.എ, എൻ എസ് എസ് വളണ്ടിയർമാരായ മണി കൃഷ്ണൻ, കൗഷിക്ക് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ഇരിയണ്ണി വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് രജത ഭവന പദ്ധതി വഴി നിർമ്മിച്ചു നൽകുന്ന വീടിനുള്ള വാതിലുകൾ ബോവിക്കാനം ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ബി.അഷ്റഫ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജീവൻ മാടപറമ്പത്തിന് നൽകുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ