കാഞ്ഞങ്ങാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് ഒരു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കാട്ടിപ്പൊയിൽ കക്കോട്ട് കൊമ്പങ്കയ് ഹൗസിലെ റിജുവിനെ (38) ആണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി സി.സുരേഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും അനുഭവിക്കണം.
2022 മാർച്ചിലാണ് സംഭവം. ബൈക്കിൽ എത്തിയ പ്രതി കുട്ടിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിക്കുകയും നിരസിച്ച കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തുവെന്നാണു കേസ്. പ്രതി മുൻപും കുട്ടിക്കു നേരെ അതിക്രമം കാട്ടിയിരുന്നു. നീലേശ്വരം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് എസ്ഐ പി.രാജീവനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ