ഉദുമ : രാഷ്ട്രീയതന്ത്രങ്ങൾക്കും ഭരണത്തിരക്കുകൾക്കും അവധിനൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബേക്കൽ കോട്ടയിലെത്തിയപ്പോൾ വരവേറ്റത് മയിൽനൃത്തം.കർണാടക കേൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡി.കെ. ശിവകുമാർ ശനിയാഴ്ച വൈകുന്നേരമാണ് ബേക്കൽ കോട്ട സന്ദർശിക്കാനെത്തിയത്.കോട്ടയ്ക്കുള്ളിലുണ്ടായിരുന്ന മയിൽക്കൂട്ടം പീലിവിടർത്തിയാടുന്നതും കോട്ടയും മനംനിറയെ കണ്ട് അദ്ദേഹവും സുഹൃത്തുക്കളും മടങ്ങി.അരമണിക്കൂറോളം കോട്ടയ്ക്കുള്ളിൽ ചെലവഴിച്ചു. കർണാടക ഉപമുഖ്യമന്ത്രി കോട്ട സന്ദർശിക്കാനെത്തുന്നുണ്ടെന്ന വിവരം അവസാന നിമിഷമാണ് കിട്ടിയതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) കൺസർവേഷൻ ഓഫീസർ പി.വി. ഷാജു പറഞ്ഞു. തുടർന്ന് കോട്ടയിലെ ജീവനക്കാർ അവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഔദ്യോഗിക പരിവേഷങ്ങളൊന്നുമില്ലാതെ ഏതാനും സുഹൃത്തുക്കളുമൊത്താണ് എത്തിയത്. സുരക്ഷയ്ക്കായി രണ്ട് പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.ബേക്കൽ കോട്ടയുടെ ഭംഗിയും മനോഹരമായ കടൽക്കാഴ്ചയും മയിൽ പീലിവിടർത്തിയാടിയതും കണ്ട സന്തോഷം സന്ദർശകപുസ്തകത്തിൽ അദ്ദേഹം രേഖപ്പെടുത്തി. ബേക്കൽ കോട്ടയോട് ചേർന്നുള്ള മുഖ്യപ്രാണ ക്ഷേത്രത്തിലും ദർശനം നടത്തി. തിരക്കുകളിൽനിന്നും ആശ്വാസം തേടി വെള്ളിയാഴ്ചയാണ് ഉപമുഖ്യമന്ത്രി സകുടുംബം പഞ്ചനക്ഷത്ര ഹോട്ടലായ ഉദുമ താജിൽ എത്തിയത്. ഞായറാഴ്ച വൈകുന്നേരം ഇവർ കർണാടകയിലേക്ക് മടങ്ങി.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ