കാസര്‍കോട്: എരിക്കുളത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജയപ്രകാശ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19നാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
നീലേശ്വരം ഇന്‍സ്പെക്ടര്‍ പ്രേം സദന്‍, എസ്.ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഷീബ തൂങ്ങി മരിക്കാന്‍ കാരണം ഭര്‍ത്താവിന്റെ പീഡനം ആണെന്ന് ചൂണ്ടിക്കാട്ടി, അമ്മ നളിനി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് പരാതി നല്‍കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ