കാഞ്ഞങ്ങാട് : കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ (കെ എസ് ടി യു) ഹൊസ്ദുർഗ് ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. കെ എസ് ടി യു ജില്ല വൈസ്പ്രസിഡന്റ് റഫീഖ് മാസ്റ്റർ കള്ളാർ മെമ്പർഷിപ്പ് അബ്ദുൽ ശരീഫ് മാസ്റ്റർക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് കടപ്പുറം പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എ എൽപി സ്കൂളിൽ വെച്ച് ചേർന്ന ചടങ്ങിൽ ജില്ലാ ജോയിൻ സെക്രട്ടറി ശരീഫ് മാസ്റ്റർ ബാവ നഗർ , താഹിറ ടീച്ചർ , റസീന ടീച്ചർ, ആയിഷ ടീച്ചർ, റൈഹാന ടീച്ചർ, ഷംസാന ടീച്ചർ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ