കാസർഗോഡ് ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവായി; രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് മേല്‍പറമ്പ് പൊലീസ്
ഉദുമ:ഇരുചക്ര വാഹനത്തിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുന്ന സംഘത്തിലെ പ്രതികളാണെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ മേൽപറമ്പ് പൊലീസ് പുറത്തുവിട്ടു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മാലപൊട്ടിക്കൽ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്. മോഷണം നടന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് സിസിടിവിയിലാണ് രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഹെൽമെറ്റ് ധരിക്കാതെയാണ് യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതെന്ന് പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്. പൊലീസ് അന്വേഷണത്തിൽ ഈ ബൈക്ക് കളനാടുനിന്ന് കവർന്നതായി കണ്ടെത്തി. ഈ ബൈക്ക് പിന്നീട് പയ്യന്നൂരിൽ ഉപേക്ഷിക്കപ്പട്ട നിലയിൽ കണ്ടെത്തി. ഈ ബൈക്കിൽ സഞ്ചരിച്ചവരെക്കുറിച്ച് അറിയുന്നവർ മേൽപറമ്പ് സറ്റേഷനിൽ അറിയിക്കണമെന്ന് ഇൻസ്‌പക്ടർ ടി ഉത്തംദാസ് പറഞ്ഞു.
ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെയും കടകളിലും വീടുകളിലും തനിച്ചുകഴിയുന്ന സ്ത്രീകളെയും ലക്ഷ്യമാക്കിയാണ് മാലപൊട്ടിക്കൽ സംഘം വ്യാപകമായത്. കഴിഞ്ഞ ദിവസങ്ങളിൽ ബേക്കൽ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറാമത്തെ മാല പൊട്ടിച്ചെടുക്കൽ മോഷണവുമുണ്ടായി. ശനിയാഴ്ച രണ്ടിടങ്ങളിൽ സമാനമായി മോഷണവും ഒരുസ്ഥലത്ത് മോഷണ ശ്രമവുണ്ടായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ