കാഞ്ഞങ്ങാട് വന്‍ കഞ്ചാവ് വേട്ട;സ്‌ക്കൂട്ടിയില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കാഞ്ഞങ്ങാട് വന്‍ കഞ്ചാവ് വേട്ട. കെ.എല്‍-114 എ.ബി 719 നമ്പര്‍ സ്‌ക്കൂട്ടിയില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കുമ്പള ബന്തിയോട് അഡ്ക സ്വദേശികളായ എച്ച്.അഷ്‌റഫലി(35), മുഹമ്മദ് ഹാരിസ്(25) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ സതീശനും സംഘവും ഞായറാഴ്ച്ച രാവിലെ രണ്ടരയോടെ നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടിയത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോഡിന്റെ ഭാഗമായിട്ടായിരുന്നു പുലര്‍കാല പരിശോധന. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ പൊലീസുകാരായ ജ്യോതിഷ്, ഷൈജു, രതീഷ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡംഗങ്ങളായ അബുബക്കര്‍ കല്ലായി, നികേഷ് എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ