കാസർകോട്:കാസർകോട് ജില്ലയിൽ 652 അർഹതയില്ലാത്ത എഎവൈ, പിഎസ്എച്ച് കാർഡുകൾ പിടിച്ചെടുത്ത് അർഹർക്ക് കൈമാറി. ദാരിദ്രരേഖക്കും താഴെയുള്ളവർക്ക് നൽകുന്ന തരം കാർഡും മുൻഗണനാ വിഭാഗത്തിന് നൽകുന്ന കാർഡുമാണിത്. പ്രത്യേക പരിശോധന നടത്തി കൂടുതൽ അർഹതയില്ലാത്ത കാർഡുകൾ കണ്ടെത്തി അവ അർഹരായവരുടെ കൈകളിൽ എത്തിക്കണമെന്ന് കലക്ടർ കെ ഇമ്പശേഖർ കലക്ടറേറ്റിൽ ചേർന്ന വിജിലൻസ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ മുഴുവൻ കടത്തിണ്ണയിൽ കിടക്കുന്നവർക്കും അതിദരിദ്രർക്കും മുൻഗണനാ കർഡ് വിതരണം ചെയ്തു കഴിഞ്ഞതായി യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ ഇൻചാർജ് കെ പി സജിമോൻ അറിയിച്ചു. വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിലെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം എം വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സപ്ലൈ ഓഫീസർമാരായ കെ വി ദിനേശൻ, കെ എൻ ബിന്ദു, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ