കാസർകോട് ∙ 15 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും 7 വർഷം സാധാ തടവും 4.7 ലക്ഷം രൂപ പിഴയും. നീർച്ചാൽ ബെഞ്ചത്തടുക്ക സ്വദേശി രവി തേജയ്ക്കാണ്(28) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.ദീപു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 40 മാസം അധിക കഠിന തടവും 7 മാസം വെറും തടവും അനുഭവിക്കണം.
2020 ജനുവരിയിൽ വിദ്യാർഥിനിയെ ആൾത്താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതിന് ബദിയടുക്ക പൊലീസാണു കേസെടുത്തത്. വിവിധ ഐപിസി, പോക്സോ വകുപ്പുകളിലാണു കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.പ്രിയ ഹാജരായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ