കാസർകോട്: ഒഴിവ് വരുന്ന നഗരസഭകളിൽ സെക്രട്ടറിമാരെ നിയമിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 12 സെക്രട്ടറിമാരെ വിവിധ നഗരസഭകളിൽ നിയമിച്ചു ഉത്തരവായി. കാസർകോട് നഗരസഭയിൽ നിന്നും സ്ഥലം മാറി പോകുന്ന സെക്രട്ടറിക്ക് തലശ്ശേരിയിലാണ് നിയമനം. പകരം പുതിയ പ്രമോഷൻ ലിസ്റ്റിൽ നിന്നും കാസർകോട് നഗരസഭയിലേക്ക് ആളെ നിയമിക്കുമെന്നാണ് അറിയുന്നത്.
കൊല്ലം കോര്പറേഷൻ സെക്രട്ടറിയായിരുന്ന സജീവ് പി കെ കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായും
കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെറി ജിയെ കോഴിക്കോട് കോര്പറേഷൻ അഡിഷണൽ സെക്രട്ടറിയായും
കാസർകോട് നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻനിനെ തലശേരി നഗരസഭാ സെക്രട്ടറിയായും കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി ശ്രീജിത്ത് പി( പ്രൊവിഷണൽ സെക്രട്ടറി) യെ രാമനാട്ടുകര നഗരസഭാ സെക്രട്ടറിയായും സ്ഥലം മാറ്റി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ