തിരുവനന്തപുരം; തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തില്‍ കണ്ടെത്തി. കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും സമീപത്തുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങുകളില!!െ പെണ്‍കുരങ്ങാണിത്.
പെണ്‍കുരങ്ങിനൊപ്പം ഒരു ആണ്‍ കുരങ്ങിനെയും സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് എത്തിച്ചിരുന്നു. ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നതിനിടയിലാണു പെണ്‍കുരങ്ങ് ചാടിപ്പോയത്. തുടര്‍ന്ന് കുരങ്ങിനായി മൃഗശാല ജീവനക്കാര്‍ വലിയതോതില്‍ തിരച്ചില്‍ നടത്തിയിരുന്നു. ചാടിപ്പോയ കുരങ്ങിനായി മരത്തിന്റെ കൊമ്പിലും സമീപത്തുമായി പഴങ്ങളും മറ്റും മൃഗശാല ജീവനക്കാര്‍ വച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ