കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും വീനസ് വിമൻസ് ക്ലിനിക് ആൻഡ് ഐവിഎഫ് സെന്ററിന്റെ ഡയറക്ടറുമായ ഡോക്ടർ ഉഷ മേനോൻ കഴിഞ്ഞ 20 വർഷമായി നേതൃത്വം നൽകി പ്രസവ ശുശ്രൂഷ നടത്തിയ അമ്മമാരെയും കുട്ടികളെയും സംഘടിപ്പിച്ചുകൊണ്ട് ഫസ്റ്റ് മദേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടി കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസവ ശുശ്രൂഷ നടത്തിയ ഡോക്ടർ ഫസ്റ്റ് മദറിനെ പോലെ അമ്മമാരെയും കുട്ടികളെയും ഒരു ഹെൽപ്പ് ലൈൻ നമ്പർ മുഖാന്തിരം ബന്ധപ്പെട്ട് അവരുടെ ആരോഗ്യ കാര്യങ്ങൾ അന്വേഷിച് അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകലും ആണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കാസർഗോഡ് കോസ്മോസിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി മാതാപിതാക്കളും കുട്ടികളും പങ്കെടുത്തു. ഇതുവരെ എവിടെയും കേട്ടുകേൾവിയില്ലാത്ത ഇത്തരം നല്ല പരിപാടികൾ ഇനിയും തുടരണമെന്ന് ബേബി ബാലകൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഡോക്ടർ ഉഷാമേനോൻ അധ്യക്ഷതവഹിച്ചു. നിരവധി വർഷമായി ഡോക്ടർ ഉഷാമേനോന്റെ കൂടെ പ്രസവ ശുശ്രൂഷക്ക് സഹായിച്ചുകൊണ്ടിരിക്കുന്ന സ്റ്റാഫ് നേഴ്സ് അന്നമ്മ സ്റ്റാനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. വിശിഷ്ടാതിഥികളാ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ