ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹണി ട്രാപ്പെന്ന് സ്ഥിരീകരണം; സിദ്ദിഖിനെ നഗ്നനാക്കി ചിത്രമെടുക്കാന്‍ ശ്രമം, തടഞ്ഞപ്പോള്‍ കയ്യാങ്കളി



ഫര്‍ഹാന 18-ാം തീയതി ഷൊര്‍ണൂരില്‍ നിന്നും വന്നു. ചിക്കുവെന്ന ആഷിക്കും മറ്റൊരു ട്രെയിനില്‍ എത്തി. റൂം എടുത്ത ശേഷം സിദ്ദിഖുമായി സംസാരിച്ചു. മുറിയില്‍വെച്ച് നഗ്നഫോട്ടോയെടുക്കാന്‍ ശ്രമം നടത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലപ്രയോഗമുണ്ടാവുകയും സിദ്ദിഖ് താഴെ വീഴുകയും ചെയ്തു. ഫര്‍ഹാനയുടെ കൈയില്‍ ചുറ്റികയുണ്ടായിരുന്നു. വീണപ്പോള്‍ ഷിബിലി ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിച്ചു. ആഷിഖ് നെഞ്ചില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നുപേരും ആക്രമിച്ചു. ഇത് ശ്വാസകോശത്തെ ബാധിച്ചു. തുടര്‍ച്ചയായ ആക്രമണം കാരണമാണ് മരണപ്പെടുന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മനസിലാകുന്നുവെന്നും എസ്.പി. സുജിത്ത് ദാസ് പറഞ്ഞു.


ഷിബിലിയുടെ കൈയില്‍ കത്തി കരുതിയിരുന്നു. ഈ കത്തി ചൂണ്ടിയാണ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തുന്നത്. കൊലയാളികള്‍ മുന്നൊരുക്കങ്ങളോടെയാണ് എത്തിയത്. ഹണി ട്രാപ്പ് ശ്രമത്തിനിടെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുവെന്നും എസ്.പി. വ്യക്തമാക്കി.


കൊലപാതകം നടന്ന ദിവസം മാനാഞ്ചിറയില്‍ നിന്ന് ട്രോളി ബാഗ് വാങ്ങി. ഒരു ബാഗില്‍ മൃതദേഹം കയറില്ലെന്ന് മനസിലാക്കി മെക്കനൈസ്ഡ് കട്ടര്‍ വാങ്ങി. അതും കോഴിക്കോട് ടൗണില്‍ നിന്നാണ് വാങ്ങിയത്. നേരത്തെ ബാഗ് വാങ്ങിയ അതേ കടയില്‍നിന്നാണ് വീണ്ടും ട്രോളി ബാഗ് വാങ്ങിയത്. ജി 4 റൂമിന്റെ ബാത്ത് റൂമില്‍വെച്ച് കട്ട് ചെയ്തു. രണ്ടുഭാഗമായി മുറിച്ച് അട്ടപ്പാടിയില്‍ കൊണ്ടുപോയി തള്ളി. ആയുധങ്ങളും രക്തം തുടയ്ക്കാന്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഒരു സ്ഥലത്ത് കൊണ്ടുപോയി തള്ളിയിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ചു. തെളിവ് നശിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അടിയന്തരമായി തെളിവുകള്‍ ശേഖരിക്കണം. തെളിവെടുപ്പും വീണ്ടെടുക്കലും ശനിയാഴ്ച തന്നെയുണ്ടാവും.


പ്രതികള്‍ ചില കാര്യങ്ങള്‍ കുറ്റസമ്മതത്തില്‍ പറഞ്ഞിട്ടുണ്ട് അത് സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഹോട്ടലില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ എ.ടി.എമ്മിന്റെ പാസ്വേഡും മറ്റും ഷിബിലി കൈക്കലാക്കിയിരുന്നു. സിദ്ദിഖ് അറിഞ്ഞുകൊണ്ടാണ് മുറിയെടുത്തത്. ഫര്‍ഹാനയുടെ പിതാവും സിദ്ദിഖുമായി നേരത്തേയറിയാം. ഫര്‍ഹാന ആവശ്യപ്പെട്ടത് പ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖിന് ഹോട്ടലില്‍ ജോലി കൊടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.


ഷിബിലിയെ പിരിച്ചുവിട്ടതില്‍ സ്ഥിരീകരണമില്ല. ഷിബിലിയാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത്. 24-ന് പുലര്‍ച്ചെയാണ് പ്രതികള്‍ ചെന്നൈയിലേക്ക് പോകുന്നത്. 24 വൈകീട്ട് ചെന്നൈയിലെത്തി. ആസാമിലേക്ക് പോകാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. 19-ന് രാത്രിയാണ് മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുന്നത്. ആഷിഖാണ് അട്ടപ്പാടിയില്‍ മൃതദേഹം ഉപേക്ഷിക്കാനുള്ള ഐഡിയ നല്‍കിയത്. ചുരത്തിന്റെ ഏറ്റവും മുകളില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ചെറുതുരുത്തിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ഫര്‍ഹാനയെ സംഭവത്തിന് ശേഷം വിട്ടില്‍ കൊണ്ടുവിട്ടിരുന്നുവെന്നും എസ്.പി. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കോളിയടുക്കത്തെ യുവാവ് മരണപ്പെട്ടു

  കാസറകോട്: കോളിയടുക്കം താമസിക്കുന്ന റിയാസ് 36 എന്ന ചെറുപ്പക്കാരൻ അർദ്ധ രാത്രി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു,ഇദ്ദേഹം ദീർഘകാല ചികിത്സയിലായിരുന്നു. ഭാര്യ: സീനത്, മക്കൾ: ബാദുഷ, ശിഫ, റിസ്വാന, മാതാപിതാക്കൾ അബൂബക്കർ, സക്കീന.  മൂടമ്പയിൽ ജുമാ മസ്ജിദിൽ കബറടക്കം