അധികാരങ്ങൾ കേന്ദ്രം കവരുന്നു. കേന്ദ്രവും സംസ്ഥാനവും കൈകാര്യം ചെയ്യുന്ന പൊതു വിഷയങ്ങളിൽ കേന്ദ്രം ഒറ്റയ്ക്ക് നിലപാടുകൾ സ്വീകരിക്കുന്നു. ഒരുപാട് കരാറുകൾ കേന്ദ്രം ഒപ്പുവെച്ചത് സംസ്ഥാനവുമായി ആലോചന നടത്താതെയാണ്. കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൊണ്ട് സംസ്ഥാങ്ങൾക്ക് എന്ത് സംഭവിക്കും എന്ന് ആലോചിക്കണം.
പുതിയ പാർലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യം; ആർജെഡിക്ക് മറുപടിയുമായി ബിജെപി, വിമർശിച്ച് ഒവൈസി
പ്രളയം ഉണ്ടായിട്ടും കേരളം തിരിച്ചു വന്നു. ഖജനാവിന് വലിയ ശേഷി ഉള്ള സംസ്ഥാനമല്ല കേരളം. ആവശ്യമായ രീതിയിൽ നമുക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല കേരളത്തെ സഹായിക്കാൻ രാജ്യങ്ങൾ മുന്നോട്ടു വന്നപ്പോൾ അത് വേണ്ടെന്ന നിലപാട് ആണ് കേന്ദ്രം സ്വീകരിച്ചത്. ദുരന്തങ്ങൾ ഉണ്ടായ മറ്റിടങ്ങളിൽ സഹായം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യം വന്നപ്പോൾ സഹായം സ്വീകരിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. സഹായം നിരാകരിച്ച കേന്ദ്രം തന്ന അരിക്ക് പോലും വില ചോദിക്കുകയാണ് ചെയ്തത്. നിഷേധ സമീപനം കേന്ദ്രം സ്വീകരിക്കുന്നു. കിഫ്ബിയിലൂടെ ലഭിക്കുന്ന പണം കടമെടുക്കാവുന്ന പരിധിയിലാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ എല്ലാവരോടും കേന്ദ്രത്തിന് ഒരേ നിലപാടല്ല. എങ്ങനെ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാം എന്നാണ് കേന്ദ്രം നോക്കുന്നത്. ഇതാണോ കേന്ദ്ര- സംസ്ഥാന ബന്ധം. ഒരിഞ്ച് കേരളം മുന്നോട്ട് പോകരുത് എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ