പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 75 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്‍ഷികമെന്ന നിലയിലും ഈ നാണയത്തെ കരുതാമെന്നും ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
നാണയത്തിന്റെ ഒരുവശത്ത് അശോക സ്തംഭവും താഴെ 'സത്യമേവ ജയതേ' എന്നും എഴുതും. ദേവനാഗരി ഭാഷയില്‍ 'ഭാരത്' എന്ന് ഇടത് വശത്തും 'ഇന്ത്യ' എന്ന് ഇംഗ്ലിഷില്‍ വലത് വശത്തും രേഖപ്പെടുത്തും. രൂപയുടെ ചിഹ്നം നാണയത്തിലുണ്ടാകുമെന്നും റോമന്‍ അക്കത്തില്‍ 75 രൂപയെന്ന് രേഖപ്പെടുത്തുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നാണയത്തിന്റെ മറുപുറം പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമായിരിക്കും. 'സന്‍സദ് സന്‍കുല്‍' എന്ന് ദേവനാഗരി ലിപിയില്‍ മുകളിലും പാര്‍ലമെന്റ് സമുച്ചയമെന്ന് ഇംഗ്ലിഷില്‍ ചുവടെയും രേഖപ്പെടുത്തും. വൃത്താകൃതിയിലുള്ള നാണയത്തിന് 35 ഗ്രാം ആണ് ഭാരം. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം വീതം നിക്കലും സിങ്കും ചേര്‍ത്താണ് നാണയം നിര്‍മിക്കുക.
മെയ് 28 ഞായറാഴ്ച പ്രധാനമന്ത്രിയാണ് പാര്‍ലമെന്റിന്റെ പുതിയ മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുക. കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസുമുള്‍പ്പടെ ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കും."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ