കുമ്പളയില്‍ വന്‍ മദ്യക്കടത്ത്; കാറില്‍ കടത്തുകയായിരുന്ന 302.4 ലിറ്റര്‍ കര്‍ണാടക മദ്യവുമായി കുക്കാർ സ്വദേശി പിടിയില്‍
കാറില്‍ കടത്തുകയായിരുന്ന 302.4 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍. മംഗല്‍പാടി കുക്കാറിലെ ഫാറൂഖിനെ(26)യാണ് കുമ്പള കോയിപ്പാടി കുണ്ടങ്കരടുക്കയില്‍ വെച്ച് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും വാഹനം കുറുകെയിട്ട് പിടികൂടിയത്. പ്രതി മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍-14 ആര്‍-5418 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ കെ.ആര്‍ പ്രജിത്ത്, വി.മഞ്ജുനാഥന്‍, പി.എസ് പ്രിഷി, എക്‌സൈസ് ഡ്രൈവര്‍മാരായ പി.വി ദിജിത്ത്, പി.എ ക്രിസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ