ദുബായിലേക്ക് പോകാൻ മംഗളൂറു വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 1.69 കോടി രൂപയുടെ വജ്രങ്ങൾ പിടികൂടി
മംഗളൂരു : ദുബായിലേക്ക് പോകാൻ മംഗളൂറു വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 1.69 കോടി രൂപയുടെ വജ്രങ്ങൾ പിടികൂടി. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ വജ്രക്കല്ലുകൾ കണ്ടെത്തിയത്. രണ്ട് കവറുകൾക്കുള്ളിൽ 13 ചെറിയ പാക്കറ്റുകളിലാണ് വജ്രങ്ങൾ സൂക്ഷിച്ചിരുന്നത്. യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി യുവാവിനെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ