സംസ്ഥാനത്ത് വേനല്‍ചൂട് ഉയര്‍ന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. പകല്‍ സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. ഇതോടെ, ഓരോ സെക്ഷന്‍ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവര്‍ കട്ട് ചെയ്യുക. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5000 മെഗാവാട്ട് പിന്നിട്ടതോടെയാണ് കെഎസ്ഇബിയുടെ നീക്കം.
വൈദ്യുതി ബോര്‍ഡ് പവര്‍ കട്ട് ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ടുളള ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. ഓരോ സെക്ഷന്‍ പരിധിയിലും മൂന്ന് പവര്‍ യൂണിറ്റുകള്‍ 15 മിനിറ്റ് വീതം പവര്‍ കട്ട് ചെയ്യുന്നതോടെ, ഒരു ദിവസം 45 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക.
ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉല്‍പ്പാദനം ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍, 38 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. വേനല്‍ മഴ ശക്തിയായില്ലെങ്കില്‍ ഡാമുകളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ജലം ഇനിയും കുറയുന്നതാണ്. നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി പുറത്തുനിന്നും യൂണിറ്റിന് 20 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നുണ്ട്. വൈദ്യുതി ഉപഭോഗം ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍, വരും മാസങ്ങളില്‍ അരമണിക്കൂറെങ്കിലും പവര്‍ കട്ട് ചെയ്യുന്നതടക്കമുള്ള തീരുമാനത്തിലേക്ക് എത്തുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ