കൊച്ചി: തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തില്‍ വധിക്കുമെന്ന ഭീഷണിക്കത്തയച്ച കലൂര്‍ സ്വദേശി സേവ്യറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സേവ്യര്‍ പരിചയക്കാരനായ എന്‍ ജെ ജോണിയുടെ പേരിലാണ് ഇത്തരമൊരു കത്തയച്ചത്.
പ്രധാനമന്ത്രിക്കെതിരായ ഭീഷണി കത്ത് വ്യാജമാണെന്ന് വ്യക്തമായതായി കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍ അറിയിച്ചു. രണ്ട് പേര്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കത്തിന് പിന്നിലെന്നും കമ്മീഷണര്‍ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പ്രധാനമന്ത്രിക്കെതിരായ വധഭീഷണി കത്ത് ലഭിച്ചത്.
ഇതിനെതിരേ ബിജെപി രംഗത്തുവരികയും പൊലീസ് കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ജോണിയെ ചോദ്യംചെയ്തപ്പോഴാണ് സേവ്യറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജോണിയോടുള്ള വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഇത്തരമൊരു കത്തയച്ചതെന്ന് വ്യക്തമാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ