കാസർകോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വര്‍ഷം കഠിന തടവും പിഴയും
കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 54 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയുമടക്കാന്‍ ശിക്ഷിച്ചു. കൊട്ടംകുഴിയിലെ എച്ച്. ഗോപാലന്‍ എന്ന കാപ്പാള(59) നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം. വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടക്കത്തില്‍ ആദൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന്‍ അന്വേഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടര്‍ വി.കെ. വിശ്വംഭരനാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ