സച്ചിനിസത്തിന് 50; അമ്പതാം പിറന്നാള്‍ നിറവില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ആഘോഷക്കടലൊരുക്കി ക്രിക്കറ്റ് ലോകം
ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറോളം സെഞ്ചുറി നേടിയ മറ്റൊരു കളിക്കാരനില്ല. തന്റെ കരിയറിലെ ഓരോ നിമിഷങ്ങളും ക്രിക്കറ്റ് പ്രേമികള്‍ക്ക് വിലപ്പെട്ടതാക്കി മാറ്റിയ ക്രിക്കറ്റിന്റെ ദൈവത്തിനിന്ന് വളരെ വിശേഷപ്പെട്ടൊരു ദിവസമാണ്. ക്രിക്കറ്റില്‍ സെഞ്ചുറികളാല്‍ സമ്പന്നനായ സച്ചിന്‍ തന്റെ ജീവിതത്തിന്റെ ക്രീസിലും അര്‍ദ്ധസെഞ്ചുറി തികച്ചിരിക്കുകയാണ്. റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്കായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ കുതിപ്പ്. അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ക്രിക്കറ്റ് കരിയറിലെ നാഴികക്കല്ലുകളിലൂടെ കടന്നുപോകാം.
മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ രമാകാന്ത് അചരേക്കറില്‍ നിന്ന് കുഞ്ഞു സച്ചിന്‍ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിന്റെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടു. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ 15 റണ്‍സുമായി ആ പതിനാറുകാരന്‍ മടങ്ങി. ഇതേ വര്‍ഷം തന്നെ ഡിസംബര്‍ 18ന് ഏകദിനത്തിലും സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഏകദിന അരങ്ങേറ്റത്തില്‍ പൂജ്യത്തില്‍ പുറത്താവാനായിരുന്നു വിധി. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബര്‍ ഒന്നിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു.
16 വയസ്സില്‍ അന്താരാഷ്ട്ര വേദിയില്‍ ചുവടുവച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ 40-ാം വയസ്സില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഔന്നത്യത്തില്‍ എത്തി, ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിലൊരാളായാണ് വിരമിച്ചത്.
1989 ലാണ് സച്ചിന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്.
2013 നവംബറില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനതിരെ നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഏക കളിക്കാരനാണ് സച്ചിന്‍
2012 മാര്‍ച്ച് 16ന് ധാക്കയിലെ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരായി നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം സെഞ്ചുറി തികച്ചത്.
ഐ പി എല്ലിന്റെ ആദ്യ ആറ് സീസണുകളിലും മുംബൈയുടെ കരുത്തുറ്റ ഓപ്പണറായിരുന്നു സച്ചിന്‍.
ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടിയ ഒരേയൊരു ഇന്ത്യന്‍ ക്യാപ്റ്റനാണ് സച്ചിന്‍
2012 മാര്‍ച്ച് 18-ന് മിര്‍പൂരില്‍ പാകിസ്താനെതിരെയാണ് സച്ചിന്‍ അവസാന ഏകദിന മത്സരം കളിച്ചത്.
2012 ഡിസംബര്‍ 23-ന് സച്ചിന്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
2013 മേയ് 27-ാം തിയതി ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
24 വര്‍ഷം നീണ്ട സ്വപ്നതുല്യമായ കരിയര്‍ സച്ചിന്‍ അവസാനിപ്പിച്ചത് 2013ലാണ്. 16-ാം വയസില്‍ തുടങ്ങിയ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ അതുല്യമായ റെക്കോര്‍ഡുകള്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ