ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഏപ്രില്‍ 26ന് ബുധനാഴ്ച്ച ജില്ലയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് ദേലംപാടി പി.എച്ച്.സി കെട്ടിടം, 11ന് കാസര്‍കോട് ജനറല്‍ ആശുപത്രി എസ്.എന്‍.യു.സി പീഡിയാട്രിക് വാര്‍ഡ്, ഉച്ചയ്ക്ക് 12.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റല്‍ പുതിയ ലേബര്‍ ബ്ലോക്ക്, അണുവിമുക്ത വിതരണ വകുപ്പ് (സി.എസ്.എസ്.ഡി), ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി സന്ദര്‍ശനം, രണ്ടിന് ചെറുവത്തൂര്‍ വി.വി സ്മാരക ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, വൈകിട്ട് മൂന്നിന് കുഞ്ഞിപ്പാറ ഗവ.വെല്‍ഫെയര്‍ സ്‌കൂള്‍, നാലിന് കൊടക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അഞ്ചിന് പിലിക്കോട് സ്‌കൂള്‍ ജൂബിലി ആഘോഷം, വൈകിട്ട് ആറിന് തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ പുതിയ ബ്ലോക്ക് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും.
ജനറല്‍ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാര്‍ഡ്
ആരോഗ്യമന്ത്രി 26ന് ഉദ്ഘാടനം ചെയ്യും
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റും (എസ്.എന്‍.സി.യു), രണ്ട് പുതിയ ഐ.സി.യുകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുട്ടികളുടെ വാര്‍ഡും ഏപ്രില്‍ 26ന് ബുധനാഴ്ച്ച രാവിലെ 11ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണത്താന്‍ എം.പി മുഖ്യാതിഥിയാകും. മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍, കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.റിജിത്ത് കൃഷ്ണന്‍, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
50 ലക്ഷം രൂപം ചെലവിലാണ് എസ്.എന്‍.സി.യു പണികഴിപ്പിച്ചിരിക്കുന്നത്. 42 ദിവസം വരെ പ്രായമുള്ള നവജാതശിശുക്കളെയാണ് ഇവിടെ ചികിത്സിക്കാനാവുക. ഗുരുതരാവസ്ഥ തരണം ചെയ്താല്‍ കിടത്താവുന്ന സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യു, 12 വയസ്സ് വരെയുള്ള കുട്ടികളുടെ പി.ഐ.സി.യു എന്നിവ പുതുതായി ഏര്‍പ്പെടുത്തുകയും 12 വീതം കുട്ടികള്‍ക്ക് കിടക്കാവുന്ന രണ്ട് വാര്‍ഡുകള്‍ നവീകരിക്കുന്നതിനുമായി 1,53,00000 രൂപ ചെലവായി. ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം) ആണ് ചെലവുകള്‍ വഹിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ