കാസർകോട്: കാസർകോട്ടെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറ്റിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം മാന്യയിൽ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയർ ബേസിക് സ്കൂൾ അധ്യാപകനും മട്ടന്നൂർ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി പ്രദീപ് കുമാർ (51) ആണ് മരിച്ചത്.
കെ.പി.എസ്.ടി എ നേതാവ് കൂടിയായ പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്. ഈ മാസം 22ന് രാവിലെ 11 മുതൽ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് കാസർകോട് അശ്വിനി നഗറിലെ മല്ല്യ സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന്പരിസരവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ