തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായി തുടരും.മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. ഒന്നാം ക്ലാസ് പ്രായപരിധി ആറു വയസ് ആക്കണമെന്ന് കേന്ദ്ര നിർദേശം ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കാലങ്ങളായി തുടർന്ന് കൊണ്ടുപോകുന്ന രീതിയിൽ മാറ്റം വേണ്ടതില്ലെന്നും സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രായപരിധി വർധിപ്പിക്കാൻ കഴിയൂയെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു .
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കണമെന്ന് കേന്ദ്രസർക്കാർ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നിർദേശം നടപ്പാക്കാത്തതിനെ തുടർന്നാണ് കേന്ദ്രം വീണ്ടും നിർദേശം നൽകിയത്. കേരളത്തിൽ നിലവിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കിയിരിക്കുന്നത്. സർക്കാർ-എയ്ഡഡ് സ്‌കൂളുകൾ,സി.ബി.എസ്.ഇ സ്‌കൂളുകളും അഞ്ചുവയസിലാണ് പ്രവേശനം നടത്തുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ