ബ്രഹ്മപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്റിൽ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്ലാന്റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും പരിശോധിച്ചു. വിശദ പരിശോധന കഴിഞ്ഞ ശേഷമാണ് അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയതെന്ന് പോലീസ് പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ