കൊല്ലം: കൊല്ലത്ത് നടുറോഡിൽ അടിയുണ്ടാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതി കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. അൻസിയ ബീവിയെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഹാജരാക്കി.
പാങ്ങലുകാട് ജംങ്ഷനിൽ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്തെറിയുകയും ചെയ്‌തെന്ന പരാതിയിൽ എസ്.സി- എസ്.ടി പീഡനനിരോധന നിയമപ്രകാരം നേരത്തെ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ചത്. കടയ്ക്കൽ പാങ്ങലുകാട് ജംങ്ഷനിൽ തയ്യൽ കട നടത്തി വരികയാണിവർ.
അൻസിയബീവി നടുറോഡിൽ രണ്ട് സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്റെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയെന്നാരോപിച്ചായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ചത്. ഓട്ടോ സ്റ്റാൻഡിൽ എത്തിയ അൻസിയ വിജിത്തിനെ ചോദ്യം ചെയ്യുകയും കൈയിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ഇടതുകൈ അടിച്ചൊടിക്കുകയുമായിരുന്നു. കൈ ഒടിഞ്ഞ വിജിത്ത് ഇപ്പോൾ ചികിത്സയിലാണ്. വിജിത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അൻസിയക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ