ഈ വിധി വിചിത്രം;ലോകായുക്തയുടെ വിശ്വാസ്യതയെ തകര്‍ക്കും; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയത്: വിഡി സതീശൻ
‘‘ലോകായുക്തയുടെ പല്ലും നഖവും പൊഴിച്ചുകളയുന്ന ബില്ലാണിത്. ഈ വിഷയത്തിൽ ഉന്നത നീതിപീഠങ്ങൾ ഗൗരവത്തോടെ ഇടപെടണം. ലോകായുക്ത പോലുള്ള സംവിധാനത്തിൽ ജനത്തിനുള്ള വിശ്വാസം തകർക്കുന്ന വിധത്തിലാണ് ഈ വിധി വന്നത്. നീതിപീഠം ഇടപെട്ടേ മതിയാകൂ. ഫുൾ ബെഞ്ച് എടുത്ത തീരുമാനം നിലനിൽക്കെ ഈ ഹർജി വീണ്ടും ഫുൾ ബെഞ്ചിലേക്ക് വിട്ടത് തെറ്റായ തീരുമാനമാണ്. ലോകായുക്തയിൽ വരുന്ന കേസുകളുടെ എണ്ണം ഇപ്പോൾത്തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഒരു വർഷം വിധി പറയാൻ കാത്തിരിക്കേണ്ട യാതൊരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ല.’ – സതീശൻ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ