മുസ്ലിം ലീഗ് ഓഫീസുകൾ നാടിന്റെ സേവന കേന്ദ്രങ്ങളാണ്:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
ചട്ടഞ്ചാൽ: മൺ മറഞ്ഞ് പോയ മുസ്ലിം ലീഗ് നേതാക്കളുടെ നാമധേയങ്ങളിൽ പടുത്തുയർത്തപ്പെട്ട ആസ്ഥാന മന്ദിരങ്ങൾ നാനാ ജാതി മതസ്തരുടെ പ്രശനങ്ങൾ പരിഹരിച്ച് നൽകുന്ന നാടിന്റെ സേവന കേന്ദ്രങ്ങളാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.മുസ്ലിം ലീഗ് തൈര ശാഖയുടെ ആസ്ഥാന മന്ദിരമായ ശിഹാബ് തങ്ങൾ സൗധത്തിന്റെ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
ഹുസൈനാർ തെക്കിൽ പതാക ഉയർത്തി,അബുബക്കർ സിദ്ധീഖ് അർഷദി തൈര പ്രാർത്ഥന നിർവ്വഹിച്ചു.
ഗ്രീൻ സ്റ്റാർ ക്ലബിന്റെ ഉൽഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും, തൈര മീറ്റ് ഉൽഘാടനം മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ടലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദറും നിർവ്വഹിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.
സംഘാടക സമിതി ചെയർമാൻ ഹുസൈനാർ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം,ചെമനാട് പഞ്ചായത് ഭാരവാഹികൾക്ക് സ്വീകരണം നൽകി.മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി.വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി കീഴൂർ,സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പെരുമ്പള,ഹാരിസ് തൊട്ടി,ചെമനാട് പഞ്ചായത് പ്രസിഡണ്ട് അബ്ദുൽ ഖാദർ കളനാട്,ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ,വൈസ് പ്രസിഡണ്ട്മാരായ ബി യു അബ്ദുൽ റഹ്മാൻ ഹാജി, കെ ടി നിയാസ്,സി എം മുസ്തഫ,സെക്രട്ടറിമാരായ മുഹമ്മദ് കോളിയടുക്കം,സി എച്ച് മുഹമ്മദ് കുഞ്ഞി,അഫ്സൽ സീസുളു,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ, സെക്രട്ടറി മൊയ്തു തൈരപഞ്ചായത്ത് പ്രസിഡണ്ട് അബുബക്കർ കടാങ്കോട്,ജനറൽ സെക്രട്ടറി നശാത് പരവനടുക്കം,പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ തെക്കിൽ,എട്ടാം വാർഡ് മെമ്പർ ടി പി നിസാർ,ദുബൈ കെ എം സി സി പഞ്ചായത് പ്രസിഡണ്ട് പി എം മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക,ബഹ്റൈൻ കെ എം സി മണ്ഡലം വൈസ് പ്രസിഡണ്ട് ജാസർ തൈര,ദളിത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കലാഭവൻ രാജു,കർഷക സംഘം മണ്ഡലം പ്രസിഡണ്ട് അബ്ബാസ് ബന്താട്,പ്രവാസി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദലി മൂഡമ്പയൽ,മജീദ് ബണ്ടിച്ചാൽ,അബു മാഹിനബാദ്,ടി ടി അഷ്റഫ്,മുഹമ്മദ് ബാരിക്കാട്,ഇബ്രാഹിം തുരുത്തി,ഖാദർ കണ്ണമ്പള്ളി,സുലൈമാൻ കെ എം, എം കെ അബ്ദുൽ ഖാദർ ഹാജി എ യ്യള,യൂസഫ് കൊടവളപ്പ്,നാഫി തൈര,സമീർ അല്ലാമ,ഖലന്തർ തൈര,ഗഫൂർ തൈര,അബുബക്കർ എംസി,അഹമ്മദ് കൊടവളപ്പ്,റഹീം ടി എസ്, സംബന്ധിച്ചു.ഇശൽ നൈറ്റ് മാപ്പിള കലാ ഗാനമേളയ്ക്ക് ജബ്ബാർ പെർള,മുഹമ്മദ് കോളിയടുക്കം നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ