കാസർകോട്: കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ കെ എസ് അബ്ദുൽ റഹ്മാൻ അർഷാദ് (44) ഹൃദയാഘാതം മൂലം അന്തരിച്ചു. 44-ാം പിറന്നാൾ ദിനത്തിലാണ് അർഷാദ് മരണപ്പെട്ടത്.
മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും മാലിക്ദീനാർ ആശുപത്രി ചെയർമാനുമായിരുന്ന പരേതനായ കെ എസ് അബ്ദുല്ല ഹാജിയുടെയും ഹാജിറയുടെയും മകനാണ്. ദേഹാസ്വസ്ഥതയെ തുടർന്ന ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ എസ് അർഷാദിന്റെ അപ്രതീക്ഷിത മരണം നാടിന് നൊമ്പരമായി.
ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, വാഹിദ്.
സഹോദരങ്ങൾ: കെഎസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി), കെഎസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ഹനീഫ്, ആഇശ, മറിയം, ഹാജറ, മിസ്‌രിയ, ഖൈറുന്നീസ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ