25 മുതല്‍ 27 വരെ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി
തിരുവനന്തപുരം: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 26ന് സര്‍വീസ് നടത്തേണ്ട തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം- ഗുരുവായൂര്‍ (06448), 27ന് സര്‍വീസ് നടത്തേണ്ട കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
25നുള്ള ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍- എറണാകുളം (16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ചൈന്നൈ സെന്‍ട്രല്‍ (12624) 26ന് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. കന്യാകുമാരി- ബാംഗളൂര്‍ (16525) 26ന് രണ്ട് മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.10ന് മാത്രമേ സര്‍വീസ് ആരംഭിക്കൂ. രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.
എറണാകുളം- ഹസ്രത് നിസാമുദ്ദീന്‍ (22655) 22നും ഹസ്രത് നിസാമുദ്ദീന്‍- എറണാകുളം (22656) 24നും തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീന്‍ (22633) 22നും ഹസ്രത് നിസാമുദ്ദീന്‍- തിരുവനന്തപുരം (22634) 24നും തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീന്‍ (22653) 25നും ഹസ്രത് നിസാമുദ്ദീന്‍- തിരുവനന്തപുരം (22654) 27നും സര്‍വീസ് നടത്തില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ