മുനമ്പം മുഹിയ്യദ്ദീൻ ജുമാ- മസ്ജിദിൽ വാർഷികാഘോഷം: ഫെബ്രുവരി 23ന് രാത്രി 7 മണിക്ക് പേരോട് അബ്ദുൽ റഹ്മാൻ സഖാഫിയുടെ പ്രഭാഷണം
ചട്ടൻചാൽ: മുനമ്പം മുഹിയ്യദ്ദീൻ ജുമാ- മസ്ജിദിൽ വാർഷികാഘോഷം ഫെബ്രുവരി 23,24,25 തിയ്യതികളിൽ നടത്തപ്പെടുന്നു. ഫെബ്രുവരി 23ന് രാത്രി 7മണിക്ക് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ മതപ്രഭാഷണം.9 മണിക്ക് കണ്ണവം തങ്ങളുടെ നേതൃത്വത്തിലുള്ള സ്വലാത്ത് ഹൽക്കയും അസ്മാഉൽ ബദ്രിയ്യ മജ്‌ലിസും. തുടർന്ന് അന്നദാനം. ഫെബ്രുവരി 24ന് രാത്രി 7മണിക്ക് സയ്യിദ് അസർ അൽ ബുഖാരിയും സംഘവും അവതരിപ്പിക്കുന്ന ബുർദ മജ്‌ലിസും റൗഫ് അസ്ഹരി ആക്കോടും സംഘവും അവതരിപ്പിക്കുന്ന ഇശൽ നൈറ്റും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും. സമാപന ദിവസമായ ഫെബ്രുവരി 25ന് വൈകുന്നേരം നാലു മണിക്ക് റിഫാഹി റാത്തീബ് നേർച്ചയ്ക്ക് എ കെ സഖാഫി കുന്തൂർ നേതൃത്വം നൽകും. രാത്രി 7 മണിക്ക് മുഹിയുദ്ധീൻ റാത്തീബ് നേർച്ചയ്ക്കും കൂട്ടു പ്രാർത്ഥനയ്ക്കും സയ്യിദ് മുക്താർ തങ്ങളും നേതൃത്വം നൽകും. തുടർന്ന് അന്നദാനത്തോടുകൂടി മൂന്നു ദിവസത്തെ ഭക്തിനിർഭരമായ വാർഷികാഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ