ചങ്ങരംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി മര്‍ദിച്ചെന്ന കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. യാദവ് (22), കിരണ്‍ (21), അനൂപ് (22), തുഫൈല്‍ (23) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബശീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. ഡിസംബര്‍ 24നായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കോലളമ്പ് സ്വദേശി അസീസിനെയാണ് (23) വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി രാവും പകലും ക്രൂരമായി മര്‍ദിച്ചത്. പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവര്‍ന്ന സംഘം നഗ്‌നനാക്കി വിഡിയോ ചിത്രീകരിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.
അവധിക്ക് നാട്ടില്‍ വന്ന ഫര്‍ഹല്‍ അസീസിന് മര്‍ദനത്തെത്തുടര്‍ന്ന് ശരീരമാസകലം ക്ഷതമേല്‍ക്കുകയും കൈയില്‍ മൂന്നിടങ്ങളില്‍ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ശരീരത്തിന്റെ പല സ്ഥലത്തും ബ്ലേഡുപയോഗിച്ച് മുറിവേല്‍പിക്കുകയും ചെയ്തു. കേസില്‍ രണ്ടുപേര്‍ നേരത്തേ പിടിയിലായിരുന്നു. പിടിയിലായവര്‍ ലഹരി ഉപഭോക്താക്കളും നിരവധി കേസുകളില്‍ പ്രതികളുമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ