കോഴിക്കോട്: അംഗൻവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയടക്കം നാല് പേരെ തെരുവുനായ ആക്രമിച്ചു. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി.
അംഗൻവാടിയിൽ നിന്ന് രണ്ട് വയസ്സുളള മകൻ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് ജുബാരിയ. വഴിമധ്യേ ഇവരെ തെരുവ് നായ ആക്രമിച്ചു. കടിയേറ്റ കുട്ടിയുടെ കാലിൽ ഗുരുതരമായി മുറിവേറ്റു. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതാണ് അബ്ദുൾ ഖയൂമും സുഹ്റയും. ഇവരെയും നായ കടിച്ചുകീറി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ