പ്രധാനമന്ത്രി വിദ്യാർത്ഥികളോട് സംവദിക്കും; രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയ്ക്ക് ഇന്ന് (ജനുവരി 27) തുടക്കമാകും. ഇന്ന് 11 മണിക്കാണ് പരിപാടി ആരംഭിക്കുക.
ഏകദേശം 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചത്. 15 ലക്ഷം പേരാണ് ഇത്തവണ പുതുതായി രജിസ്റ്റര്‍ ചെയ്തത്.
2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെയായിരുന്നു രജിസ്‌ട്രേഷന്‍. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ചര്‍ച്ചകളാണ് പരീക്ഷ പേ ചര്‍ച്ചയിലുടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞത്.
അതേസമയം, പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിലൂടെ പരീക്ഷ പേ ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ