തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് യുവതിക്കും മകനും പരുക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രിന്‍സി, ഇവരുടെ മകന്‍ അഭിറാം (5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രിന്‍സി തന്റെ അമ്മയ്ക്കും മകനുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് നടന്ന് പോകവെയാണ് അപകടം.
ശനിയാഴ്ച രാവിലെ 11.30 മണിയോടെ കൈരളി ജൻക്ഷനിലാണ് അപകടമുണ്ടായത്. ബെംഗ്‌ളൂറില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരുടെ കാറാണ് ഇവരെ ഇടിച്ചിട്ടത്. ഈ കാറില്‍ തന്നെ പരുക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടതായാണ് വിവരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ