തൃശൂർ: വടക്കാഞ്ചേരി കുമ്പളങ്ങാട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. വെടിക്കെട്ട് പുര കത്തിനശിച്ചു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി.
വെടിക്കെട്ട് പുരയിൽ ജീവനക്കാർ ഉള്ളതായി സംശയം. ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദത്തിൽ അടഞ്ഞു. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ