പള്ളങ്കോട് : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സർക്കിൾ ആദർശ സമ്മേളനം പള്ളങ്കോടിൽ സമാപിച്ചു.
റാഷിദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സാമൂഹികം പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ ഹാരിസ് ഹിമമി സഖാഫി പരപ്പ ആദർശപ്രഭാഷണം നടത്തി.
എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി കരീം ദർബാർക്കട്ട സംഘാടനാ ക്ലാസ്സിൻ നേതൃത്വം നൽകി, സുപ്പി മദനി, റസാഖ് സഖാഫി പള്ളങ്കോട് അബ്ദുളള പരപ്പ, അബ്ദുറഹ്മാൻ സഖാഫി കൊമ്പോട് , അബ്ദുൽ നാസർ പി.എം, ജെ .പി മുഹമ്മദ് , പി.എസ് യൂസുഫ്, കരീം ജൗഹരി ഗാളിമുഖം, ഹനീഫ് കെ ടി , ശാഫി കൊട്ടിയാടി തുടങ്ങിയവർ സംസാരിച്ചു.
റഷീദ് പള്ളങ്കോട് സ്വാഗതവും ഹസൈനാർ മിസ്ബാഹി നന്ദിയും പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ